ഏപ്രിൽ 16 ന് കനത്ത മഴദിവസത്തിൽ ഈടാക്കിയ എല്ലാ ട്രാഫിക് പിഴകളും റദ്ദാക്കി ദുബായ്.
ഏപ്രിൽ 16 ന് പെയ്ത റെക്കോർഡ് മഴയിൽ വാഹനമോടിച്ച ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള എല്ലാ പിഴകളും ദുബായിൽ ഒഴിവാക്കുമെന്ന് പോലീസ് അറിയിച്ചു.
ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി (ഏപ്രിൽ 24) ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് എമിറേറ്റിലെ കടുത്ത കാലാവസ്ഥയുടെ ആഘാതം അടിയന്തരമായി ലഘൂകരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾക്കും നടപടികൾക്കും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ നേരത്തെ അംഗീകാരം നൽകിയിരുന്നു.