ഏപ്രിൽ 16 ന് കനത്ത മഴദിവസത്തിൽ ഈടാക്കിയ എല്ലാ ട്രാഫിക് പിഴകളും റദ്ദാക്കി ദുബായ്
ഏപ്രിൽ 16 ന് കനത്ത മഴദിവസത്തിൽ ഈടാക്കിയ എല്ലാ ട്രാഫിക് പിഴകളും റദ്ദാക്കി ദുബായ്. ഏപ്രിൽ 16 ന് പെയ്ത റെക്കോർഡ് മഴയിൽ വാഹനമോടിച്ച ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള എല്ലാ പിഴകളും ദുബായിൽ ഒഴിവാക്കുമെന്ന് പോലീസ് അറിയിച്ചു. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി (ഏപ്രിൽ 24) ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് എമിറേറ്റിലെ കടുത്ത കാലാവസ്ഥയുടെ ആഘാതം അടിയന്തരമായി ലഘൂകരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾക്കും നടപടികൾക്കും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ നേരത്തെ […]
Test news1 : നാളെ (23.4.2024) മുതൽ ഷാർജയിലെ സ്കൂളുകൾക്ക് ഹൈബ്രിഡ് ക്ലാസുകൾ നടത്താൻ അനുമതി
ഷാർജ: രാജ്യത്തെ ബാധിച്ച അസ്ഥിരമായ കാലാവസ്ഥയുടെ അനന്തരഫലങ്ങൾ കണക്കിലെടുത്ത് ഷാർജയിലെ സ്കൂളുകൾക്ക് അധ്യാപന രീതി തിരഞ്ഞെടുക്കാൻ അനുമതി നൽകി. ഏപ്രിൽ 23 ചൊവ്വ മുതൽ ഏപ്രിൽ 25 വ്യാഴം വരെ ഇൻ – പേഴസൺ, റിമോട്ട്, ഹൈബ്രിഡ് തുടങ്ങിയ അധ്യാപന രീതികളിൽ ഏത് തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷനുകൾക്ക് തീരുമാനിക്കാമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ അസാധാരണമായ കാലാവസ്ഥയെ തുടർന്നാണ് തീരുമാനം, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവരുടെ സാഹചര്യം കണക്കിലെടുത്താണ് ഈ […]